ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ന് 140 വയസ്സ്.1885 ഡിസംബര്‍ 28. വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലന്‍ ഒക്ടാവിയന്‍ ഹ്യൂമിന്റെ നേതൃത്വത്തില്‍ മുംബയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളെജില്‍ 72 പ്രതിനിധികള്‍ ഒരു യോഗം ചേര്‍ന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. അഭ്യസ്തവിദ്യരായ ഇന്ത്യക്കാര്‍ക്ക് അവരുടെ രാഷ്ട്രീയ പരാതികള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും കഴിയുന്ന ഒരു വേദി ആയിരുന്നു സംഘടനയുടെ ലക്ഷ്യം. ഡബ്ല്യു.സി. ബാനര്‍ജി ആയിരുന്നു ആദ്യ അധ്യക്ഷന്‍. ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്ര പാല്‍, ലാലാ ലജ്പത് റായ് എന്നിവരുടെ കീഴില്‍ സ്വരാജ് അഥവാ സ്വയംഭരണമെന്ന ആവശ്യത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങി.
1925ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയ മഹാത്മാഗാന്ധി പ്രസ്ഥാനത്തിന്റെ അമരത്തെത്തിയതോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുഖമായി മാറി. അഹിംസയിലൂന്നിയ പോരാട്ടങ്ങളിലൂടെ ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് നയിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു. ആധുനിക ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങള്‍, സാമ്പത്തിക നയങ്ങള്‍, വിദേശബന്ധങ്ങള്‍ എന്നിവ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്കാണ് വഹിച്ചത്.
നെഹ്‌റുവിയന്‍ സോഷ്യലിസത്തിലൂടെയും വികസന കാഴ്ചപ്പാടുകളിലൂടെയും സ്വതന്ത്ര ഇന്ത്യയെ പടുത്തുയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് നിര്‍ണായകമാണ്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, മന്‍മോഹന്‍ സിംഗ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ത്യ സാമ്പത്തികമായും ശാസ്ത്രീയമായും വന്‍ശക്തിയായി വളര്‍ന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശകങ്ങളില്‍, ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയിലും സംഭവിക്കുന്നതുപോലെ അഴിമതിയും കാര്യക്ഷമതയില്ലായ്മയും പാര്‍ട്ടിയെ ഗ്രസിച്ചു. ആഭ്യന്തര തര്‍ക്കങ്ങളും തിരഞ്ഞെടുപ്പ് തിരിച്ചടികളും വെല്ലുവിളികളുയര്‍ത്തി. എന്നിരുന്നാലും ഭാരതത്തിന്റെ ചരിത്രം കോണ്‍ഗ്രസിന്റെ ചരിത്രവും കോണ്‍ഗ്രസിന്റ ചരിത്രം ഭാരതത്തിന്റെ അതിജീവനത്തിന്റെ ചരിത്രവുമായി തന്നെ എക്കാലവും നിലകൊള്ളുമെന്നുറപ്പാണ്.
.jpg)


إرسال تعليق