യങ്ങ് മൈൻഡ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3 ജില്ലാതല പ്രസിഡിയം മീറ്റിങ്ങും, കുടുംബ സംഗമവും

 


 യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3 ന്റെ രണ്ടാമത്തെ പ്രസീഡിയം മീറ്റിങ്ങും, കുടുംബ സംഗമവും ബക്കളം സ്നേഹ ഇൻ ഹോട്ടലിൽ വച്ച് നടന്നു. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം റീജണൽ ചെയർ കെ രഞ്ജിത്ത് കുമാർ നിർവഹിച്ചു. മൂന്ന് മാസത്തെ പ്രവർത്തന റിപ്പോർട്ട് ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ അവതരിപ്പിച്ചു. മൂന്ന് മാസത്തെ വരവ് ചെലവ് കണക്ക് ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് 3 പുറത്തിറക്കിയ ഡയറക്ടറി ക്ലബ്ബ് പ്രസിഡന്റ്റു മാർക്ക് ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ കൈമാറി. ക്ലബ്ബിലുള്ള യുവാക്കളുടെ മൂന്ന് മാസത്തെ പ്രവർത്തനാവലോകനം യൂത്ത് എംപവർമെന്റ് ജില്ലാ ചെയർമാൻ ഷാലോമോൻ സാജു നിർവഹിച്ചു. ജില്ലയിൽ പ്രവർത്തിച്ചുവരുന്ന 25 ക്ലബ്ബിലെ 100 പ്രതിനിധികൾ മീറ്റിങ്ങിൽ സംബന്ധിച്ചു. ഓരോ ക്ലബ്ബിലെയും പ്രസിഡന്റുമാർ അവരുടെ മൂന്നു മാസത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ചുണ്ടപ്പറമ്പ് യങ്ങ് മൈൻഡ്സ് ക്ലബ്ബ് മെമ്പറുംയങ്ങ്, പ്രശസ്ത എഴുത്തുകാരനുമായ ടി കെ മാറിയിടം രചിച്ച 31 മത്തെ പുസ്തകമായ അദൃശ്യവലയങ്ങളിൽ സ്റ്റെല്ല മരിയ പ്രകാശനം ചെയ്തു. റീജണൽ ചെയർ കെ രഞ്ജിത്ത് കുമാർ പുസ്തകം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തിന് കൈമാറി. ഗ്രന്ഥകർത്താവ് ടി കെ മാറിയി ടം പുസ്തകാവലോകനം നടത്തി. അടുത്ത വർഷത്തെ  ഡിസ്ട്രിക്ട് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ബിജു ജോസഫ്, ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ സി വി ഹരിദാസൻ, ഡിസ്ട്രിക്ട് സെനെറ്റർ എം ടി പ്രകാശൻ എന്നിവർ സംസാരിച്ചു. മികവുറ്റ പ്രവർത്തനം കാഴ്ചവച്ച ക്ലബ്ബ് പ്രസിഡന്റുമാരെ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ആദരിച്ചു. വിനോദ് കുമാർ സി വി സ്വാഗതവും, ബിജു ഫ്രാൻസിസ് നന്ദിയും പറഞ്ഞു. കുടുംബ സംഗമത്തിൽ ക്ലബ്ബ് മെമ്പർമാരുടെ കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.




Post a Comment

أحدث أقدم

AD01