ദേശീയ നാവിക ദിനം: കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്ര കണ്ണൂർ ഡിടിഒ വി മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു


കണ്ണൂർ: ദേശീയ നാവിക ദിനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്ര കണ്ണൂർ ഡിടിഒ വി മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു‌. പരിപാടിയിൽ ഇൻസ്പെക്ടർ സജീഷ് സ്റ്റേഷൻ മാസ്റ്റർ ഉണ്ണികൃഷ്‌ണൻ, ബഡ്‌ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർ തൻസീർ കെ ആർ, ഡിപ്പോ കോഡിനേറ്റർ രജീഷ് കെ ഗൈഡുമാരായ രൂപേഷ് രൂപേഷ് കെ വി എന്നിവർ പങ്കെടുത്തു. രണ്ടുദിവസത്തെ യാത്രയാണ് ബജറ്റ് ടൂറിൽ ഒരുക്കിയിട്ടുള്ളത് ഒന്നാമത്തെ ദിനം തിരുവനന്തപുരത്തെ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം പൂവാർ ബോട്ടിംഗ് വിഴിഞ്ഞം പോർട്ട് വ്യൂ പോയിൻ്റ് എന്നിവ കണ്ട് വൈകുന്നേരം ശങ്കുമുഖം കടപ്പുറത്ത് നാവികാഭ്യാസപ്രകടനം കാണുന്ന കെഎസ്ആർടിസി അധികൃതർ ഒരുക്കിയിട്ടുള്ളത് അതിനുശേഷം അന്നേ ദിവസം തിരുവനന്തപുരത്ത് താമസിച്ച് രണ്ടാമത്തെ ദിവസം കന്യാകുമാരി സന്ദർശിച്ച് തിരിച്ചു വരുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.



Post a Comment

أحدث أقدم

AD01