എറണാകുളം തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റു. പിസി മനൂപിനാണ് മര്‍ദനമേറ്റത്. യുഡിഎഫ് സ്ഥാനാര്‍ഥി സുജിത്തിന്റെ ബന്ധു മദ്യ ലഹരിയിലെത്തി കൈ വിരല്‍ കടിച്ചു മുറിച്ചു എന്നാണ് പരാതി.ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മനൂപിന്റെ വയറ്റിലടക്കം ചവിട്ടുകയും ചെയ്തു. മനൂപ് തൃക്കാക്കരയിലെ ആശുപത്രിയില്‍ ചികിത്സ തേടി. ബൂത്ത് ഓഫീസില്‍ നില്‍ക്കുന്ന സമയത്താണ് രാമദാസ് എന്നയാളും മനൂപും വാക്കുതര്‍ക്കമുണ്ടാകുന്നത്. തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചു. മര്‍ദനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈയില്‍ കടിച്ചത്.
.jpg)




إرسال تعليق