തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

  



തിരുവനന്തപുരം കോർപറേഷനിലെ 66 ആം വാർഡ് വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി സബ്കളക്ടർ ഒ.വി.ആൽഫ്രഡ് അറിയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ തീയതിയും തുടർനടപടികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് അറിയിക്കും. അതേസമയം കോഴിക്കോട് നൊച്ചാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്രകടനത്തിനിടെ 80 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. സി പി ഐ (എം) പ്രവർത്തകനായ നാഗത്ത് മൊയ്തി ഹാജി (80) ആണ് മരിച്ചത്. വിരമിച്ച വാട്ടര്‍ അതോറിറ്റി ജീവനക്കാരനാണ്.



Post a Comment

أحدث أقدم

AD01