ഇഡിയുടേത് രാഷ്ട്രീയ കളി, ശ്രമിക്കുന്നത് കിഫ്ബിയെ അപകീർത്തിപ്പെടുത്താൻ; മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസിൽ എംവി ഗോവിന്ദൻ


കണ്ണൂർ: മസാല ബോണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും എൻഫോഴ്‌സ്മെൻറ് ഡയറക്ടറേറ്റിൻറെ നോട്ടീസ് വന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കം ഉണ്ടാവാറുണ്ടെന്നും ഇത് ഇഡിയുടെ രാഷ്ട്രീയ കളിയാണ്. ഇത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും. ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കിഫ്ബി നേതൃത്വം കൊടുത്തിട്ടുള്ളത്.

ഈ കേരളത്തിൻറെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ സഞ്ചരിക്കുമ്പോൾ കിഫ്ബിയുടെ നേട്ടങ്ങൾ കാണാം. കേരളത്തിൻറെ പശ്ചാത്തല സൗകര്യത്തെ ലോകോത്തരമായ രീതിയിൽ വളർത്തിയെടുക്കുന്നതിന് വേണ്ടി പ്രവർത്തിച്ച, 140 നിയോജക മണ്ഡലത്തിലും ഫലപ്രദമായി നിക്ഷേപിച്ച കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനം എത്രയോ കാലമായി തുടങ്ങിയിട്ട്. അതുകൊണ്ട് നോട്ടീസ് വരട്ടെ, ഇതിന് മുമ്പ് വന്ന നോട്ടീസിനുമേൽ ഐസക്ക് ചോദിച്ച ചോദ്യത്തിന് ഇതുവരെ ഉത്തരം നൽകിയിട്ടില്ല. ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ് ഇത്. ഇത് കേരളത്തിന് വികസനത്തിന് എതിരായ കടന്നുകയറ്റമാണ് എന്നും എംവി ഗോവിന്ദൻ.

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കാണ് എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റിൻ്റെ അഡ്‌ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.



Post a Comment

Previous Post Next Post

AD01