പ്രകടനത്തിനിടെ അയ്യപ്പഭക്തനെ മർദിച്ച് മുസ്ലീം ലീഗ് പ്രവർത്തകർ; പരാതി

 


കൊടുവള്ളിയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ മുസ്ലീം ലീഗ് പ്രവർത്തകർ അയ്യപ്പഭക്തനെ മർദിച്ചതായി പരാതി. കൊടുവള്ളി വാവാട് റോഡരിയിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന വാവാട് സ്വദേശി ഷിബിനിനാണ് മ‌ർദനമേറ്റത്. ആക്രമണത്തിൽ അയ്യപ്പഭക്തന്റെ മാല പൊട്ടിച്ചതായും പരാതിയുണ്ട്. മർദനമേറ്റ ഷിബിൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം സംസ്ഥാനത്താകെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വ്യാപക ആക്രമണമാണ് യുഡിഎഫ് അ‍ഴിച്ചുവിടുന്നത്. കാസർ​ഗോട്ടെ കാഞ്ഞങ്ങാട് കത്തിയുമായി എത്തിയാണ് മുസ്ലീം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയത്.കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് സിപിഐഎം പ്രവർത്തകനായ അബ്‌ദുൾ നാസറിന്റെ വീട്‌ മുസ്ലിംലീഗ് പ്രവർത്തകർ ആക്രമിച്ചു. തിങ്കളാഴ്ച ഉച്ചയോടെ കത്തിയുമായി എത്തിയ ലീഗ് ആക്രമകാരികൾ നാസറിനെ മർദിച്ച് കത്തി കൊണ്ട് മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ച ഭാര്യയെയും സഹോദരൻ്റെ മകളെയും ആക്രമിച്ചു. നാട്ടുകാർ എത്തിയതോടെയാണ് അക്രമി സംഘം ഓടി രക്ഷപ്പെട്ടത്. സംഭവത്തിൽ ഷമീം, ഹസ്സൻ, അൻവർ, ഇർഷാൻ എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.



Post a Comment

أحدث أقدم

AD01