പരീക്ഷയിൽ തോറ്റതിന്‍റെ പേരിൽ ആരും സ്കൂൾ മാറില്ല’: കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്കില്ല; നേതാക്കളുടെ ക്ഷണം തള്ളി ഡോ. എൻ ജയരാജ്

 


കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്കില്ലെന്ന് കേരളാ കോൺഗ്രസ് നേതാവ് ഡോ. എൻ. ജയരാജ് എംഎൽഎ. പരീക്ഷയിൽ തോറ്റതിന്‍റെ പേരിൽ ആരും സ്കൂൾ മാറില്ലെന്നും അടുത്ത പരീക്ഷയിൽ മികച്ച വിജയം നേടുകയാണ് ലക്ഷ്യമെന്നും ഡോ. എൻ. ജയരാജ് പറഞ്ഞു. യു ഡി എഫ് നേതാക്കളുടെ ആവർത്തിച്ചുള്ള ക്ഷണം ആത്മവിശ്വാസം ഇല്ലാത്തതിനാൽ എന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടായിട്ടില്ലെന്നും നിയമസഭയിൽ ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

أحدث أقدم

AD01