കണ്ണൂർ: ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മുൻ എൻ എസ് ജി കമാൻഡോ ശൗര്യചക്ര പി വി മനേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ വി രവീന്ദ്രൻ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡണ്ട് അനിൽ പുതിയ വീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. കണ്ണൂർ മഹാത്മ മന്ദിരം പ്രസിഡണ്ട് ഇ വി ജി നമ്പ്യാർ, ഇ എം ഷാഫി, റഫീഖ് പാണപ്പുഴ, ലതീഷ് പികെ, സി പി ചന്ദ്രൻ നായർ, ശ്രീകാന്ത് പള്ളിക്കുന്ന്, ബി ലതേഷ്, നിധിൻ ഇരിണാവ്, ഓമന മോഹൻദാസ്, അഭിനവ് ജയപ്രകാശ്, മാധവൻ സി, അബ്ദു റഹീം, ടി ഷാജി,ഡി ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രദീപൻ തൈക്കണ്ടി ( പ്രസിഡന്റ് )
ബി ലതേഷ്,അബ്ദുൽ റഹീം ( വൈസ് പ്രസിഡണ്ട് )
ലതീഷ് പികെ ( ജനറൽ സെക്രട്ടറി ),
സനോജ് നെല്ലിയാടൻ,നിതിൻ ഇരിണാവ് ( ജോയിന്റ് സെക്രട്ടറി ), റഫീഖ് പാണപ്പുഴ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. അഴിമതിക്കെതിരെയും മനുഷ്യാവകാശ ലംഘനത്തിനെതിരെയും രണ്ട് പതിറ്റാണ്ടായി പോരാടുന്ന സംഘടനയാണ് ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം.
.jpg)



إرسال تعليق