അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി,

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറിനെ തൻ്റെ പൗഡിക്കോണത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുന്നതായിരിക്കും. സമൂഹമാധ്യമത്തിലൂടെയാണ് യുവതിയെ രാഹുല്‍ ഈശ്വര്‍ അധിക്ഷേപിച്ചത്. ഇതില്‍ മുഖ്യ തൊണ്ടിമുതല്‍ എന്ന് കരുതുന്ന രാഹുൽ ഇന്നലെ ഒളിപ്പിച്ച ലാപ്ടോപ് കണ്ടെത്തും. അതേസമയം, ബലാത്സംഗക്കേസിൽ ഒളിവിൽക്കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനായുള്ള തെരച്ചിൽ അന്വേഷണ സംഘം ഊർജിതമാക്കി. സംസ്ഥാന വ്യാപകമായി രാഹുലിന് വേണ്ടി പരിശോധന നടത്തുകയാണ് പ്രത്യേക അന്വേഷണ സംഘം. രാഹുലിനെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുകയെന്ന നിർദ്ദേശമാണ് എഡിജിപി എച്ച് വെങ്കടേഷ് നൽകിയിരുന്നു. കേരളം വിട്ടെന്ന ചില സൂചനകളുടെ അടിസ്ഥാനത്തിൽ, കോയമ്പത്തൂരിലും തമിഴ്നാട്ടിലെ മറ്റു ചില സ്ഥലങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഇവർ നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. 



Post a Comment

Previous Post Next Post

AD01