‘ആനന്ദിന്റെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറാൻ ആ അമ്മയ്ക്ക് സാധിച്ചില്ലെന്നത് വേദനിപ്പിക്കുന്നത്’; ആനന്ദ് കെ തമ്പിയുടെ വീട് സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടിയും വി ജോയ് എംഎൽഎയും


ആനന്ദ് കെ തമ്പിയുടെ വീട് സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎയും. തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ മാതാവ് ശാന്ത കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആനന്ദിന്റെ മരണത്തിൽ കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു. മാതാവിന്റെ മരണത്തിൽ വി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി.

തൃക്കണ്ണാപുരം വാർഡിൽ ബിജെപി- ആർഎസ്എസ് പ്രാദേശിക നേതൃത്വം മണ്ണ് മാഫിയക്കാരനെ സ്ഥാനാർഥിയാക്കിയെന്ന ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കൾക്ക് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. പ്രാദേശിക നേതാക്കളുടെ പേര് പരാമർശിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ആനന്ത് കെ തമ്പി ആത്മഹത്യ ചെയ്തത്. ആനന്ദിന്റെ വീട് സന്ദർശിച്ചതിന് ശേഷം മന്ത്രി വി ശിവൻകുട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതി വച്ച് ആത്മഹത്യ ചെയ്ത മകൻ ആനന്ദ് കെ. തമ്പിയുടെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറാൻ ആ അമ്മയ്ക്ക് സാധിച്ചില്ല എന്നത് ഏറെ വേദനിപ്പിക്കുന്നു എന്നും മകന്റെ വേർപാടിന് തൊട്ടുപിന്നാലെ, ആ നീറുന്ന ഓർമ്മകളുമായി ടീച്ചറും വിടവാങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം കുറിച്ചു.



Post a Comment

أحدث أقدم

AD01