ഇനി നിങ്ങളുടെ തീൻമേശ ഭരിക്കാൻ പോകുന്നത് ഈ ചിക്കൻ സാമ്പാറാണ്; ഉണ്ടാക്കാം ഒരു വെറൈറ്റി ഐറ്റം


ചിക്കൻ കറി ഇഷ്ടമുള്ളതുപോലെ മലയാളികളുടെ മറ്റൊരു ഇഷ്ട വിഭവമാണ് സാമ്പാർ. നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഈ വിഭവങ്ങൾ ഇല്ലാത്ത ദിവസങ്ങൾ അപൂർവമാകും. ഈ രണ്ട് വിഭവങ്ങളും വെവ്വേറെ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇനി നമുക്ക് ഇവ ഒരുമിച്ച് ഉണ്ടാക്കി നോക്കാം. രുചികരമായ ചിക്കന്‍ സാമ്പാര്‍ കറി പരീക്ഷിച്ചുനോക്കാം.

ആവശ്യമായ സാധനങ്ങൾ

ചിക്കന്‍- 500 ഗ്രാം
വലിയ ഉള്ളി-3/4 കപ്പ്
തക്കാളി- 1/2 കപ്പ്
മഞ്ഞള്‍ പൊടി-1/2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
സാമ്പാര്‍ പൊടി- 1.5 ടേബിള്‍ സ്പൂണ്‍
എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
ജീരകം -1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
മല്ലിയില അരിഞ്ഞത്
പച്ചമുളക്
ഉപ്പ്

ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. ഇതിൽ ജീരകവും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇത് മൂത്ത് വരുമ്പോൾ അരിഞ്ഞുവെച്ച പച്ചമുളക്, വലിയ ഉള്ളി, തക്കാളി എന്നിവ ചേര്‍ക്കുക. ഇത് വഴറ്റിയശേഷം മഞ്ഞള്‍ പൊടി, മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക. മസാല നന്നായി ഇളക്കി, വേവിച്ചശേഷം ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ശേഷം ഇതിലേക്ക് സാമ്പാര്‍ പൊടിയും ചേര്‍ത്ത് ഇളക്കുക. ഇതിൽ അല്പം വെള്ളം ചേര്‍ത്ത് ഇളക്കി, അടച്ചുവെച്ച് വേവിക്കുക. അവസാനം മല്ലിയില ചേർത്ത് വാങ്ങി വയ്ക്കുക. സ്വാദിഷ്ടമായ ചിക്കന്‍ സാമ്പാര്‍ കറി റെഡി.



Post a Comment

أحدث أقدم

AD01