നടിയെ ആക്രമിച്ച കേസിൽ പിടി തോമസ് ആഗ്രഹിച്ച പോലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നത് തന്നെയാണ് തന്റെ ആഗ്രഹമെന്ന് ഉമ തോമസ് എംഎൽഎ. അതിജീവിതയ്ക്ക് അനുകൂലമായിട്ടുള്ള വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പിതാവിന്റെ വേദനയോടെ അന്ന് പിടി തോമസ് ഉറങ്ങിയിരുന്നില്ല. സത്യം ജയിക്കുമെന്ന ആത്മവിശ്വാസം അതിജീവിതയ്ക്ക് നൽകിയത് അദേഹമാണെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.സമ്മർദങ്ങളുണ്ടായിരുന്നു. മൊഴി കൊടുക്കരുതെന്ന് പറഞ്ഞവർ വരെയുണ്ട്. കൂട്ടി പറയാൻ തയാറല്ലെന്നും എന്നാൽ കുറച്ചു പറയാൻ തയാറല്ലെന്നായിരുന്നു അന്ന് പിടി തോമസ് നൽകിയ മറുപടിയെന്ന് ഉമ തോമസ് പറഞ്ഞു. പിടി തോമസിനെ അപായപ്പെടുത്താനുള്ള നീക്കം വരെയുണ്ടായിരുന്നു. കുറ്റാരോപിതരിൽ പ്രമുഖർ രക്ഷപ്പെട്ടേക്കാമെന്ന ആശങ്ക അതിജീവിതയ്ക്ക് ഉണ്ട്. തനിക്കും ഇതേ ആശങ്കയുണ്ട്. ജുഡീഷ്യറിയെ വിശ്വസിക്കുന്നതിനാൽ ആശങ്കയകലുമായിരിക്കാമെന്ന് ഉമ തോമസ് പറഞ്ഞു. വിധി അനുകൂലമായിട്ട് എത്തിയാൽ സത്യം ജയിച്ചു എന്ന് കരുതാമെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
.jpg)




إرسال تعليق