സംസ്ഥാനത്ത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അവധി പ്രഖ്യാപിക്കണം; കേന്ദ്രത്തിന് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

 


സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ വോട്ട് ചെയ്യാനായി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രത്തിന് കത്തയച്ചു. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11, തീയതികളിൽ അവധി നൽകണമെന്നാണ് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങിന് അയച്ച കത്തിൽ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് അടിയന്തര നിർദേശം നൽകണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഇതിനായി സ്പെഷ്യൽ കാക്ഷ്വൽ ലീവ് അനുവദിക്കണം. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാലാണ് ജോൺ ബ്രിട്ടാസ് എം പി വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.2025 ഡിസംബർ 9,11 എന്നീ തീയതികളിൽ രണ്ടു ഘട്ടമായാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഈ രണ്ടു ദിവസങ്ങളിലും 1981ലെ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരം അവധിയോ, സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു ക്ലോസ്ഡ് ലീവോ പേർസണൽ ആൻഡ് ട്രെയിനിങ് വകുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസ് എം പി അവധി പ്രഖ്യാപിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. കേരളത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഈ രണ്ടു പോളിങ്ങ് ദിവസവും പതിവ് പോലെ പ്രവർത്തിക്കാനാണ് നിലവിലെ തീരുമാനം. ഇത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ടു ചെയ്യാനുള്ള അവകാശം വിനിയോഗിക്കുന്നതിനു തടസമായി തീരുമെന്ന് അദ്ദേഹം ചൂട്ടിക്കാട്ടി.കൂടാതെ ഭൂരിഭാഗം ജീവനക്കാർക്കും അവർ ജോലി ചെയ്യുന്ന സ്ഥലത്താണ് വോട്ടെന്നും, ജോലി ചെയ്യുന്ന സ്ഥലത്തെ തെരെഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ആണ് വരുന്നതെന്നും എന്നാൽ അവരുടെ തദ്ദേശീയമായ സ്ഥലമോ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്ത സ്ഥലമോ തെരഞ്ഞെടുപ്പിന്റെ മറ്റൊരു ഘട്ടത്തിൽ ആണ് വരുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. അതിനാൽ രണ്ടു ദിവസവും അവധി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . ഈ ദിവസങ്ങളിൽ കാഷ്വൽ ലീവ് എടുക്കുകയെന്നത് അപ്രായോഗികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ജീവനക്കാർക്ക് വോട്ട് ചെയ്യാനായി മുൻപ് അവധി അനുവദിച്ചിരുന്നുവെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01