ശബരിമല തീർഥാടകരുടെ വാഹനവും സ്കൂൾ ബസും കൂട്ടിയിടിച്ചു. കോട്ടയം പൊൻകുന്നത്താണ് തീർത്ഥാടക വാഹനവും ബസും കൂട്ടിയിടിച്ചത്. പാലാ പൊൻകുന്നം റോഡിൽ ഒന്നാം മൈലിൽ സ്കൂൾ ബസിന് പിന്നിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിക്കുകയായിരുന്നു. നിസാരമായി പരുക്കേറ്റ വിദ്യാർഥികളെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് സ്ക്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് ബസ് സമീപത്തെ കടയിൽ ഇടിച്ചു നിന്നു.
.jpg)




إرسال تعليق