പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ മാര്‍ത്ത ഡി.എസ്.എസ് നിര്യാതയായി




തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ മാര്‍ത്ത ഡി.എസ്.എസ് (83) ഇന്നലെ രാത്രി 8.30 മണിക്ക് നിര്യാതയായി. ഇന്ന് ബുധനാഴ്ച (24.12.2025) ഉച്ചയ്ക്ക് 3.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ വച്ച് സംസ്‌ക്കാര ചടങ്ങുകള്‍ കണ്ണുര്‍ രൂപത മെത്രാന്‍ അഭിവന്ദ്യ അലക്‌സ് വടക്കുംതല പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. മാനന്തവാടി,മാതമംഗലം, മരിയപുരം, അരിപ്പാമ്പ്ര, എടക്കോം, കാരക്കുണ്ട്, പട്ടുവം, പള്ളിക്കുന്ന്, പൂമല, ചിതലയം, മലാപ്പറമ്പ്, പഴയങ്ങാടി എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ പട്ടുവത്ത് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.



Post a Comment

أحدث أقدم

AD01