‘അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, അൽപ്പം മനസാക്ഷിയുള്ളവർ ക്രിമിനലിസത്തെ പിന്താങ്ങില്ല’: കെ കെ ശൈലജ ടീച്ചർ


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പൊലീസിന് കൈമാറിയത് കെപിസിസി പ്രസിഡൻ്റ് തന്നെയാണെന്ന് കെ കെ ശൈലജ ടീച്ചർ. ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെ പി സി സി പ്രസിഡൻൻ്റ് പ്രതീക്ഷിച്ചിരിക്കാമെന്ന് അവര്‍ പറഞ്ഞു. അൽപ്പം മനസാക്ഷിയുള്ളവർ ഈ ക്രിമിനലിസത്തെ പിന്താങ്ങില്ല. അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

ക്രിമിനലുകൾക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. പെൺകുട്ടികൾക്ക് ക്രൂരമായ അതിക്രമമാണ് നേരിടേണ്ടി വന്നത്. മനസാക്ഷിയുള്ള മലയാളികൾ ആക്രമിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒപ്പമാണ്. രാഷ്‌ട്രീയം നോക്കാതെയാണ് എൽഡിഎഫ് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ സ്ത്രീകൾക്ക് ആശ്വാസമുണ്ട്. സ്ത്രീലമ്പടൻമാരുടെ കൂടെ നിൽക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് അവര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് പറഞ്ഞതിന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വിമര്‍ശനം ഉന്നയിച്ചിരുന്നു. വിവാദമുണ്ടായതിന് പിന്നാലെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി മാറ്റിപ്പറയുകയാണ് ചെയ്തത്. കെ മുരളീധരനും മറ്റ് വനിതാ നേതാക്കളും അടൂര്‍ പ്രകാശ് പറഞ്ഞതിനെതിരം വിമര്‍ശനം ഉന്നയിച്ചിരുന്നു.



Post a Comment

أحدث أقدم

AD01