ലഹരി ഉപയോഗം ചോദ്യം ചെയ്തു; തൃശൂരിൽ സിപിഐ പ്രാദേശിക നേതാവിന് നേരെ അക്രമണം, വാഹനവും അടിച്ചുതകർത്തു


തൃശൂർ ശ്രീനാരായണപുരത്ത് സിപിഐ പ്രാദേശിക നേതാവിന് നേരെ അക്രമണം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിലാണ് സിപിഐ ബ്രാഞ്ച് അസിസ്റ്റൻ്റ് സെക്രട്ടറിയും എഐവൈഎഫ് മേഖലാ പ്രസിഡൻ്റുമായ കളപ്പുരക്കൽ സബീർ ആക്രമിക്കപ്പെട്ടത്. സബീറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനവും ആക്രമികൾ അടിച്ചു തകർത്തു.

മാസങ്ങൾക്ക് മുൻപ് പ്രദേശത്തെ ചില ചെറുപ്പക്കാർ ലഹരി ഉപയോഗിച്ചതിനെ സബീർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ക്രിസ്തുമസ് രാവിൽ കരോൾ സംഘമെന്ന വ്യാജേനയാണ് ആക്രമികൾ എത്തിയതെന്നും തൻ്റെ വീട്ടിലെ വാഹനത്തിൻ്റെ ചില്ല് തകർത്തതായും സബീർ പറഞ്ഞു. സൈഫുദ്ദീൻ എന്നയാൾ വെള്ളിയാഴ്ച്ച വീട്ടിലെത്തി തന്നെ ആക്രമിച്ചതായും സബീർ പറഞ്ഞു.



Post a Comment

أحدث أقدم

AD01