കൊല്ലത്ത് തിമിംഗല സ്രാവ്; കടലിലേക്ക് തിരിച്ചുവിട്ട്‌ വിനോദ സഞ്ചാരികള്‍


കൊല്ലം: പരവൂര്‍ തെക്കുംഭാഗം പള്ളിക്ക് പടിഞ്ഞാറ് തീരത്ത് തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. സര്‍ഫിങ്ങ് ചെയ്തുകൊണ്ടിരുന്ന വിനോദ സഞ്ചാരികള്‍ നാട്ടുകാരുടെ സഹായത്തോടെ സ്രാവിനെ കടലിലേക്ക് തള്ളിവിട്ടു. വീണ്ടും തിരിച്ചുവന്നെങ്കിലും ബോട്ട് ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. നവംബര്‍ മാസം മുതല്‍ ഗുജറാത്ത് തീരത്ത് നിന്ന് തിമിംഗല സ്രാവുകളുടെ ദേശാടനം ഉള്ളതാണ്. കമ്പവലയില്‍ കുരുങ്ങിയാണ് പലപ്പോഴും സ്രാവുകൾ കരയിലേക്ക് എത്തുന്നതെന്ന് കൊല്ലം ഫാത്തിമ മാതാ കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. പി ജെ സര്‍ളിന്‍ പറഞ്ഞു. ഭീമന്‍ സ്രാവിന് 15 മീറ്റര്‍ വരെ നീളമുണ്ടാവും. വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ഞണ്ട് കൊഞ്ച് ഇനത്തില്‍ പെട്ടതിനേയും മത്സ്യങ്ങളേയും ഗില്‍ റാക്കറുകള്‍ ഉപയോഗിച്ച് അരിച്ചെടുത്താണ് ആഹാരമാക്കുന്നത്.



Post a Comment

أحدث أقدم

AD01