വയനാട്ടിൽ കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി. പൊലീസും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ശക്തമായ നടപടി എടുക്കണമെന്ന ആവശ്യവുമായി ഇടത് സ്ഥാനാർഥിയടക്കം രംഗത്തെത്തി. ഇതോടെ, കൽപ്പറ്റയിലെ യുഡിഎഫ് നേതൃത്വം കൂടുതൽ പ്രതിരോധത്തിലായി. ബുധനാഴ്ച രാത്രിയാണ് വയനാട് കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായ K ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചിത്രയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യക്കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് എൽഡിഎഫ് ആരോപിച്ചു.ശക്തമായ നിയമനടപടി ഈ കാര്യത്തിൽ ഉണ്ടാവണമെന്നും, തോൽവി ഭയന്നാണ് യുഡിഎഫ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതെന്നും വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ഷീബ വിജയൻ പറഞ്ഞു. ഓട്ടോറിക്ഷയിൽ നിന്നാണ് കിറ്റുകൾ കണ്ടെത്തിയത്. കോൺഗ്രസ് പ്രവർത്തകന്റെ വാഹനത്തിൽ നിന്നാണ് കിറ്റ് പിടിച്ചെടുത്തതെന്നാണ് ആരോപണം.
.jpg)




إرسال تعليق