സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൽ തെറിച്ച് വീണ് യുവാവ് മരിച്ചു




മയ്യിൽ: പാവന്നൂർ മൊട്ടയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൽ തെറിച്ച് വീണ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി വെത്തിലപള്ളി വയൽ സ്വദേശിയും ഇപ്പോൾ ആദികടലായി ലീഡേഴ്സ് കോളേജിന് സമീപം താമസക്കാരനുമായ സനയിൽ പി.എം മഷ്ഹൂദിന്റെയും സുനീറയുടെയും മകൻ ഷിബിൽ മഷ്ഹൂദ് (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ പാവന്നൂർ മൊട്ട ജംഗ്ഷനിൽ നിന്നു കൊളോളം ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ചു പോകവെയായിരുന്നു അപകടം. സി എം എ കോഴ്സ് പൂർത്തിയാക്കി ചെന്നൈയിൽ ഇന്റേൺഷിപ്പ് ചെയ്തു വരികയായിരുന്ന ഷിബിൽ ബുധനാഴ്ചയാണ് നാട്ടിൽ എത്തിയത്. കൂട്ടുകാരന്റെ വീട്ടിലേക്ക് തിരിച്ചതായിരുന്നു ഷിബിൽ.


വൈകിട്ട് ചെയ്ത കനത്ത മഴയ്ക്കിടെ റോഡിൽ നിന്നു വഴുതി സ്കൂട്ടർ നിയന്ത്രണം വിട്ട് യുവതിയെ ഇടിച്ച ശേഷം ബൈക്ക് മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാഹോദരി: മർഹ മൻഹ. ഖബറടക്കം ഇന്ന് വൈകിട്ട് 3 മണിക്ക്

  

Post a Comment

أحدث أقدم

AD01