ടി 20 ലോകകപ്പ്: പാക്കിസ്ഥാൻ ബന്ധമുള്ള യുഎസ് താരങ്ങൾക്ക് വിസ നിഷേധിച്ച് ഇന്ത്യ


ടി 20 ലോകകപ്പിന് മുന്നോടിയായി അമേരിക്കൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി കളിക്കാരുടെ പാക്കിസ്ഥാൻ ബന്ധം. പാക്കിസ്ഥാനുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി യുഎസ്എയുടെ താരങ്ങളായ അലി ഖാൻ, ഷയാൻ ജഹാംഗീർ, എഹ്‌സാൻ അദിൽ, മുഹമ്മദ് മൊഹ്സിൻ എന്നിവർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ വിസ നിഷേധിച്ചു എന്ന് റിപ്പോർട്ട്.

ഇരു രാജ്യങ്ങളുടെയും വഷളായ രാഷ്ട്രീയ ബന്ധങ്ങളുടെ പ്രതിഫലനമാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പരകൾ ഒഴിവാക്കിയിരുന്നു. അതിനുശേഷം പാക്കിസ്ഥാൻ താരങ്ങൾക്ക് ഐപിഎൽ ഉൾപ്പെടെയുള്ള ഇന്ത്യൻ മത്സരങ്ങളിൽ വിലക്ക് നിലനിൽക്കുകയാണ്. പാക്കിസ്ഥാൻ വംശജരായ മറ്റ് രാജ്യങ്ങളിലെ താരങ്ങളും പലപ്പോഴും വിസ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.

ഷയാൻ ജഹാംഗീർ യുഎസ്എയുടെ പ്രധാന ബാറ്റർമാരിലൊരാളാണ്. മുൻ പാകിസ്താൻ താരം എഹ്‌സാൻ അദിൽ ഫാസ്റ്റ് ബൗളറായും മുഹമ്മദ് മൊഹ്സിൻ ലെഗ് സ്പിന്നറായും ടീമിൽ നിർണായക സ്ഥാനങ്ങളിലായിരുന്നു. ഇവരുടെ അഭാവം യുഎസ്എയുടെ ലോകകപ്പ് സാധ്യതകളെ സാരമായി ബാധിക്കും. മോണങ്ക് പട്ടേൽ നയിക്കുന്ന യുഎസ്എ, ഇന്ത്യ, പാകിസ്താൻ, നെതർലൻഡ്സ്, നമീബിയ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ്. 2024 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ച യുഎസ്എയ്ക്ക് ഇത്തവണ തുടക്കത്തിലേ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്.



Post a Comment

أحدث أقدم

AD01