ഫിഷ് ഫ്രൈ ഇഷ്ടമല്ലാത്തവരായി ആരാ ഉള്ളത്. മലയാളികൾക്ക് പ്രത്യേകിച്ചും ദിവസത്തിൽ ഒരു തവണയെങ്കിലും ഫിഷ് ഫ്രൈ കഴിച്ചില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ പോക്കായിരിക്കും. ഇന്ന് നമുക്ക് അയല മീൻ ഒരു പുതിയ രുചിക്കൂട്ടിൽ ഉണ്ടാക്കി നോക്കാം.
ആവശ്യമായ ചേരുവകൾ
അയല മീൻ – 1കി.ലോ
ഇഞ്ചി-ചെറിയ കഷ്ണം
വെളുത്തുള്ളി- 4 അല്ലി
മഞ്ഞൾപ്പൊടി-അര ടീസ്പൂൺ
കുരുമുളക് പൊടി- അര ടീസ്പൂൺ
കോൺഫ്ലവർ- രണ്ട് ടേബിൾ സ്പൂൺ
എണ്ണ-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
പുതിന ഇല-ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
മല്ലി ഇല -ആവശ്യത്തിന്
ചെറിയ ഉള്ളി-4
പച്ചമുളക്-3
നാരങ്ങനീര്-ഒരു ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം
ആദ്യം അയല മീൻ വൃത്തിയാക്കി ഫ്രൈ ചെയ്യാൻ പാകത്തിന് വരഞ്ഞെടുക്കുക. എന്നിട്ട് നടുഭാഗത്ത് മുള്ളിൽ നിന്നും വേർപ്പെടുത്തി മുറിച്ചെടുക്കുക. മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, കോൺഫ്ലവർ,ഉപ്പ്, പുതിന ഇല, കറിവേപ്പില, മല്ലി ഇല, ചെറിയ ഉള്ളി, പച്ചമുളക്, നാരങ്ങനീര് എന്നീ ചേരുവകൾ ഇട്ടതിനുശേഷം നന്നായി അരച്ചെടുക്കുക. ഇത് മീനിലേക്ക് പുരട്ടി 30 മിനിറ്റ് മാരിനേറ്റ് ചെയ്യാനായിട്ട് ഫ്രിഡ്ജിലേക്ക് മാറ്റിവയ്ക്കാം. ഒരു തവയിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം ഈ മീൻ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം.
.jpg)




إرسال تعليق