ഗുരുവായൂരിൽ വിവാഹമാമാങ്കം; ഇന്ന് താലി ചാർത്തുന്നത് 272 ജോഡികൾ


ഗുരുവായൂർ ക്ഷേത്ര നടയിൽ വൻ വിവാഹ തിരക്ക്. മകരമാസത്തിലെ പ്രത്യേക മുഹൂർത്ത ദിനമായതിനാൽ 272 വിവാഹങ്ങളാണ് ഇന്ന് നടക്കുന്നത്. പുലർച്ചെ 4 മണി മുതൽ ചടങ്ങുകൾക്ക് തുടക്കമായി. തിരക്ക് കണക്കിലെടുത്ത് വിവാഹ ചടങ്ങുകൾക്ക് ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് മണ്ഡപങ്ങളിലായി പുലർച്ചെ 4 മണി മുതൽ തന്നെ വിവാഹങ്ങൾ നടന്നു. മംഗള വാദ്യ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർ ഉൾപ്പെടെ 24 പേർക്കാണ് മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം. വിവാഹ സംഘങ്ങൾ മുഹൂർത്തതിന് മുന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്ക് ഭാഗത്ത് എത്തി ടോക്കൻ എടുത്താണ് മണ്ഡപത്തിലേക്ക് പ്രവേശിക്കുന്നത്. ഭക്തജനങ്ങളുടെ ദർശനത്തിലും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

തിരക്ക് കണക്കിൽ എടുത്ത് പ്രദിക്ഷണം, അടി പ്രദിക്ഷണം, ശയന പ്രദിക്ഷണം തുടങ്ങിയവ ഇന്ന് അനുവദിച്ചിട്ടില്ല. ഞയറാഴ്ച്ച ആയതിനാൽ തന്നെ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്ര ദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്.



Post a Comment

أحدث أقدم

AD01