വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതി ബഹിഷ്കരിച്ചവരാണ് ഇവർ. ഔട്ട് റീച് റോഡ്, ഔട്ട് റീച് റെയിൽവേ, മത്സ്യബന്ധന പാർക്ക് തുടങ്ങിയ കാര്യങ്ങൾ ഒന്നും ഇതുവരെ ഈ ഗവണ്മെന്റ് ചെയ്തിട്ടില്ല. അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട. ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ഉമ്മൻ ചാണ്ടിക്ക് ഒരു നന്ദി പറയാതിരിക്കാൻ കഴിയില്ല. പിണറായി അന്ന് പറഞ്ഞത് 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് ആണെന്ന് അത് പറഞ്ഞയാളാണ് ഇന്നലെ വന്ന് വിഴിഞ്ഞത്തിന്റെ അവകാശവാദം ഉന്നയിക്കുന്നത്. 2019ൽ ഞങ്ങൾ 90 ശതമാനം സ്ഥലവും ഏറ്റെടുത്തു. ഗവൺമെന്റ് ഒന്നും ചെയ്തിട്ടില്ല. പല കാര്യങ്ങളും വൈകി. അനാവശ്യ അവകാശ വാദങ്ങളൊന്നും വേണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചത്. ഇത് അവസാനത്തിന്റെ ആരംഭം. ആരോപണം ഉന്നെയിച്ച പാർട്ടി നേതാവ് തന്നെ ഭീഷണിയിലാണ്. TP ചന്ദ്രശേഖരന്റെ സ്ഥിതി വരും എന്ന ആശങ്കയിലാണ് അയാൾ.
ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി വേണ്ട നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അതിവേഗ റെയിൽ വരട്ടെ, ഏത് നല്ല പദ്ധതിയും യുഡിഎഫ് സ്വാഗതം ചെയ്യും. സിൽവർ ലൈൻ തട്ടിക്കൂട്ട് ആയിരുന്നു അതിനെയാണ് ഞങ്ങൾ എതിർത്തതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
.jpg)


إرسال تعليق