37 ലക്ഷത്തോളം പേർ രേഖകൾ ഹാജരാക്കണം; SIR നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി

 


എസ്ഐആർ നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി. 37 ലക്ഷത്തോളം പേരാണ് രേഖകൾ ഹാജരാക്കേണ്ടത്. 13.5 ലക്ഷം വോട്ടർമാർക്ക് മാത്രമാണ് നേരിട്ട് നോട്ടീസ് ലഭിച്ചത്. ഫെബ്രുവരി 14 ആണ് ഹിയറിങ് നടത്തി രേഖകൾ കൃത്യമാക്കാനുള്ള സമയപരിധി. 19.32 ലക്ഷം പേർക്ക് നോട്ടീസ് അയക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇആർഒമാർ നോട്ടീസ് അയച്ചത് 37 ലക്ഷത്തോളം പേർക്കാണ്. ലക്ഷക്കണക്കിനാളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും എന്ന് ആശങ്ക. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. എസ്ഐആറിൽ പരാതികൾ അറിയിക്കാനുള്ള സമയ പരിധി നീട്ടിയിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഈമാസം 30 വരെ പരാതി അറിയിക്കാം. 2025 ഡിസംബർ 23-നാണ് കേരളത്തിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ മാസം 22 വരെയായിരുന്നു പരാതികൾ അറിയിക്കാനുള്ള സമയപരിധി.കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ പേര് വിവരം തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം എന്ന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ സമയപരിധി നീട്ടി നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു



Post a Comment

أحدث أقدم

AD01