തിരുവനന്തപുരം പാലോട് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഗണഗീതം പാടിയത് ചോദ്യം ചെയ്ത സിപിഐഎം പ്രാദേശിക നേതാവിന് ആർഎസ്എസ് -ബിജെപി പ്രവർത്തകരുടെ ക്രൂര മർദനം. ഇലവുപാലത്ത് ഇന്നലെ രാത്രിയാണ് സംഭവം. സിപിഐഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാനിനെയാണ് ക്രൂരമായി മർദിച്ചത്. സംഭവത്തിൽ ആറ് ആർഎസ്എസ് – ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു..ഷാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ഇലവുപാലം കൊല്ലയിൽ അപ്പൂപ്പൻ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനിൽ നടത്തിയ ഗാനമേളയിൽ ഗണഗീതം പാടിയതാണ് സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തത്. തുടർന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകരുമായി തർക്കമുണ്ടായിരുന്നു. പിന്നീട് ഷാൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ എത്തി ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ ഷാനിന് ഗുരുതരമായി പരുക്കേറ്റു.തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയും കൈക്ക് പൊട്ടൽ ഏൽക്കുകയും ചെയ്തിട്ടുണ്ട്. കമ്പിപ്പാര കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആർഎസ്എസ് -ബിജെപി പ്രവർത്തകരായ രഞ്ചു , പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
.jpg)



إرسال تعليق