ചാലക്കുടിയുടെ മുത്തായ കലാഭവൻ മണിയ്ക്ക് ഇന്ന് 55 -ാം പിറന്നാൾ




ചാലക്കുടിക്കാരൻ മണിയെ ഓർക്കാതെ ഒരു ദിവസവും കടന്നുപോകാത്തവരാണ് നമ്മൾ. മലയാളിയുടെ സ്വന്തം കലാകാരൻ കലാഭവൻ മണി യുടെ 55 -ാം പിറന്നാൾ ദിനമാണിന്ന്. മണിയില്ലാത്ത ഈ ഭൂമിയിലാണ് മലയാളികൾ ഈ പുതുവത്സരത്തിൽ മണിയുടെ പിറന്നാൾ ആഘോഷിക്കുന്നത്.
ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തിലേക്ക് രാമന്റെയും അമ്മിണിയുടെയും പത്തുമക്കളിൽ ഏഴാമനായി 1971 ജനുവരി ഒന്നിനാണ് മണിയുടെ ജനനം. ചാലക്കുടി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ മോണോ ആക്ട് വേദിയാണ് മണിയുടെ ജീവിതത്തിലെ താളം മാറ്റിയത്. 87ലെ കൊല്ലം സ്കൂൾ കലോത്സവത്തിൽ കഷ്ടപ്പാടിൽ നിന്ന് വന്ന മണി ഒന്നാമനായി ജയിച്ചു കയറി. ആ അനുകരണ കലയെ കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റുവാനായി മണി പിന്നീട് ഉപയോഗിച്ചു. കേരളത്തിലെ പല ട്രൂപ്പുകൾക്കു വേണ്ടി മണി മിമിക്രി വേദികളിൽ നിറഞ്ഞാടി.
പട്ടിണിയുടെ കാഠിന്യം എറിയപ്പോൾ ഓട്ടോ തൊഴിലാളിയുടെ കുപ്പായം അണിയേണ്ടി വന്നു. രാത്രി മിമിക്രി കലാകാരനായും പകൽ ഓട്ടോ തൊഴിലാളിയായും മണി ചാലക്കുടിയുടെ മണ്ണിൽ വളർന്നു. സുഹൃത്ത് പീറ്റർ മായുള്ള ബന്ധം മണിയെ കലാഭവനിൽ എത്തിച്ചു. അങ്ങനെ ചാലക്കുടിക്കാരൻ മണി കലാഭവൻ മണിയായി.സ്വന്തം ജീവിതത്തിലെ വയർ എരിഞ്ഞ ബാല്യത്തെയും കഷ്ടപ്പാടിന്റെ പ്രണയത്തെയും സാധരണക്കാരന്റെ നാവിന്റെ തുമ്പിൽ നാടൻ പാട്ടിന്റെ താളത്തിലെത്തിച്ചു.കലാഭവനിലെ ജീവിതം മണിയെ അഭ്രപാളിയിലേക്ക് എത്തിച്ചു. സമുദായം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. സിബി മലയിലിന്റെ അക്ഷരത്തിൽ സ്വന്തം ഓട്ടോ കുപ്പായം അണിഞ്ഞു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷമാണ് മണിയുടെ അഭിനയ ജീവിതത്തെ മലയാളിയിൽ ഉറപ്പിച്ചത്. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ നായക പരിവേഷം. അന്തഗായകനായ രാമുവിനെ തേടി ദേശീയ സംസ്ഥാന അവാർഡുകളിലെ പ്രത്യേക പരാമർശം വരെ എത്തി. കരുമാടിക്കുട്ടനിൽ മലയാളിയെ ഈറൻ അണിയിച്ച മണി ദില്ലിവാല രാജകുമാരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിച്ചു. നായകനും സഹനടനും വില്ലനും ഹാസ്യനടനും ഗായകനുമായി ത്രസിപ്പിച്ച മണി തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. 250 ത്തിൽ കൂടുതൽ സിനിമകളിൽ വേഷപകർച്ച നടത്തിയാണ് മണി സിനിമലോകത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞത്.ഉമ്പായി കുച്ചാണ്ടിൽ തുടങ്ങി മലയാളി മനസ്സിനെ ഈറനണിയിച്ച് 2016 മാർച്ച് ആറിന് തന്റെ 45ആം വയസ്സിൽ തെല്ലു തെക്കേപ്പുറത്തെ മുറ്റത്തേക്ക് മണി മലയാളികളെ തനിച്ചാക്കി യാത്രയായി.



Post a Comment

أحدث أقدم

AD01