പടന്നോട്ട് മൊട്ടയിലെ എൻ കെ സുകുമാരൻ (63) അന്തരിച്ചു.




മുണ്ടേരി: സിപിഐഎം മുണ്ടേരി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പടന്നോട്ട് മൊട്ടയിലെ എൻ കെ സുകുമാരൻ (63) അന്തരിച്ചു. പരേതനായ പാറയിൽ ശ്രീകണ്ഠൻ-എൻ കെ പൈതൽ ദമ്പതികളുടെ മകനാണ്. ഭാര്യ വി കെ മോഹിനി. മക്കൾ: സംഗീത്, സ്നേഹ, ശ്രേയ. മരുമക്കൾ: ജിതേഷ് (മുണ്ടേരി), അമൽജിത്ത് (മാനന്തവാടി). സഹോദരങ്ങൾ: സരോജിനി, ജയരാജൻ, പരേതനായ മുകുന്ദൻ. ഇന്ന്  രാവിലെ എട്ട് മുതൽ ഒൻപത് വരെ പടന്നോട്ട് സഫ്ദർ ഹാശ്മി സ്മാരക വായനശാലയിലും തുടർന്ന് വീട്ടിലും പൊതുദർശനം, തുടർന്ന് പകൽ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം നടക്കും. ദേശാഭിമാനി ബാലസംഘം മുണ്ടേരി വില്ലേജ് സെക്രട്ടറിയായും ബാലസംഘം മുണ്ടേരി വില്ലേജ്, എടക്കാട് ഏരിയ, കണ്ണൂർ ജില്ലാ രക്ഷാധികാരി സമിതികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐഎം അഭിവക്ത മുണ്ടേരി ലോക്കൽ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. മുണ്ടേരി ലോക്കൽ വിഭജിച്ച് മുണ്ടേരി, ഏച്ചൂർ കമ്മിറ്റികൾ നിലവിൽ വന്നപ്പോൾ മുണ്ടേരി ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ഏച്ചൂർ മേഖല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പടന്നോട്ട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സുവർണ കലാസമിതിയുടെ പ്രവർത്തകനായിരുന്നു. സഫ്ദർ ഹാശ്മി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സ്ഥാപിച്ചത് മുതൽ പ്രസിഡൻ്റായി പ്രവർത്തിച്ചു വരികയായിരുന്നു.

 



Post a Comment

أحدث أقدم

AD01