കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം, 9 നാടൻ ബോംബുകളടക്കം കണ്ടെത്തി



കണ്ണൂർ : കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം. കൂത്തുപറമ്പ് കരേറ്റയിലാണ് ബോംബ് ശേഖരവും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെത്തിയത്. 12 കിലോ വെടിമരുന്ന്, 5 കിലോ സൾഫർ, ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടൈനറുകൾ, ഐസ്ക്രീം കണ്ടെയ്നറുകൾ, എന്നിവ കണ്ടെടുത്തു. കണ്ടെടുത്ത 9 നാടൻ ബോംബുകൾ പഴകി ദ്രവിച്ച നിലയിലാണ്. സ്ഫോടകവസ്തുക്കൾ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റി. 

 




Post a Comment

Previous Post Next Post

AD01