കേരളം സമരമുഖത്ത്; ‘കേരളത്തോട് കേന്ദ്രത്തിന് അടങ്ങാത്ത പക’: മന്ത്രി കെ രാജൻ


കേരളത്തിനോടുള്ള ഒടുങ്ങാത്ത പക പോലെയാണ് കേന്ദ്ര നിലപാടെന്നും കടമെടുക്കാനുള്ള കേരളത്തിൻറെ അവകാശത്തിനു മേൽ ആണിയടിക്കുകയാണെന്നും മന്ത്രി കെ രാജൻ. കേരളത്തിന് എതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിൽ അധ്യക്ഷ പ്രസം​ഗം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിൻറെ തലയ്ക്കു മീതെ ഒരു പേമാരി പോലെയായിരുന്നു ഏറ്റവും ഒടുവിൽ 5900 കോടി വെട്ടിച്ചുരുക്കിയത്. കേന്ദ്രം നടപ്പാക്കുന്നത് കേരളത്തെ ഒറ്റപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു. കേരളത്തിൻറെ ജനങ്ങളുടെ ആവശ്യത്തിനുവേണ്ടി ഒരുമിച്ചൊരു സമരം നടത്തണം എന്നതിൽ എന്തായിരുന്നു പ്രതിപക്ഷ നിലപാടെന്ന് അദ്ദേഹം ചോദിച്ചു.ഒരുമിച്ചു നിൽക്കാൻ എന്തുകൊണ്ട് പ്രതിപക്ഷം തയ്യാറായില്ലെന്നും മന്ത്രി ചോദിച്ചു.

ഒരു നാടിനോട് ചെയ്യാൻ പാടില്ലാത്തതാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരവനന്തപുരം പാളയത്ത് രത്കസാക്ഷി മണ്ഡപത്തിന് സമീപമാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാ​ഗ്രഹ സമരം നടക്കുന്നത്. സത്യാഗ്രഹ സമരത്തിൽ മന്ത്രിമാർ, എംഎൽഎമാർ എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്. എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ സ്വാ​ഗതം പറഞ്ഞു.



Post a Comment

Previous Post Next Post

AD01