മട്ടന്നൂർ: നിർത്തിയിട്ട സ്കൂട്ടിയിൽ കാർ ഇടിച്ച് സ്കൂട്ടി യാത്രക്കാരൻ മരിച്ചു. ഉരുവച്ചാൽ മണക്കായി റോഡിൽ മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപം രാത്രി 7. 30നാണ് അപകടം നടന്നത്. മൂന്നാം പീടികയിലെ സബീന മൻസിൽ കുന്നൂൽ അബൂബക്കർ (69) ആണ് മരണപ്പെട്ടത്. കടയിൽ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി പോവാൻ നിക്കവെയാണ് പിറകെ നിന്നെത്തിയ കാർ അബൂബക്കറിനെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിച്ച ശേഷമാണ് സ്കൂട്ടിയുടെ പിറകിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കയനി ജുമാ മസ്ജിദിൽ കബറടക്കും.
ഉരുവച്ചാൽ - മണക്കായി റോഡിൽ പെരിഞ്ചേരി മൂന്നാം പീടികയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
WE ONE KERALA
0
.jpg)



إرسال تعليق