പയ്യന്നൂർ: പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം ബഹുമാനപ്പെട്ട പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.KPOA സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ. രമേശൻ വെള്ളോറ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പി. അനീഷ്, പി.വി. രാജേഷ്, KPOA ജില്ലാ സെക്രട്ടറി കെ. പ്രിയേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. KPOA കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി എൻ.വി. രമേശൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബാബുമോൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ റൂറൽ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ കൺവീനറായി ഗിരീഷ് എൻ.കെ.യെയും ചെയർമാനായി സത്യൻ കെ.യെയും തിരഞ്ഞെടുത്തു. ഫെബ്രുവരി 13, 14 തീയതികളിൽ പയ്യന്നൂരിലാണ് സമ്മേളനം നടക്കുക. ജനപ്രതിനിധികളും വകുപ്പ് മേധാവികളും സമ്മേളനത്തിൽ പങ്കെടുക്കും. ഫെബ്രുവരി 13-ന് കുടുംബസംഗമവും പോലീസ് ഉദ്യോഗസ്ഥരുടെ കലാപരിപാടികളും നടക്കും. ഫെബ്രുവരി 14-ന് പ്രതിനിധി സമ്മേളനവും നടക്കും.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (KPOA) നാലാമത് കണ്ണൂർ റൂറൽ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
WE ONE KERALA
0
.jpg)



إرسال تعليق