വൃദ്ധയായ അമ്മയെ ഉപേക്ഷിച്ച നിലയിൽ.

 


തിരുവനന്തപുരത്ത് മക്കൾ അമ്മയെ ഉപേക്ഷിച്ച നിലയിൽ. മരിയാപുരത്താണ് മക്കൾ വൃദ്ധയായ അമ്മയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഭക്ഷണവും വെള്ളവും നൽകാതെ, വീടിനുള്ളിൽ നിലത്ത് പായിൽ കിടക്കുന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. വീടിനുള്ളിൽ വയോധിക ഉണ്ടെന്ന വിവരം നാട്ടുകാർ പോലും ആദ്യം അറിഞ്ഞിരുന്നില്ല. ഇവരുടെ മക്കൾ ഈ വീട്ടിലല്ല താമസം. സമീപത്തുള്ള മറ്റ് വീടുകളിലാണ് മക്കള്‍ താമസിച്ചിരുന്നത്.സാമൂഹ്യ പ്രവർത്തകർ വിവരമറിഞ്ഞ് എത്തിയതോടെയാണ് വൃദ്ധയുടെ ദുരവസ്ഥ പുറംലോകം അറിയുന്നത്. പിന്നാലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.




Post a Comment

أحدث أقدم

AD01