കൊണ്ടോട്ടിക്ക് സമീപം പെയിന്റിംഗ് വർക്ക്ഷോപ്പ് ജീവനക്കാരൻ കിണറ്റിൽ വീണു മരിച്ചു. തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം വില്ലൂന്നിയാൽ നെടുംകണ്ടത്തിൽ ജയകൃഷ്ണൻ (49) ആണ് അന്തരിച്ചത്. പുളിക്കൽപെരിയമ്പലത്തെ വർക്ക്ഷോപ്പിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.ജോലിക്കിടയിൽ കൈ കഴുകുന്നതിനായി വർക്ക്ഷോപ്പിന് പിന്നിലെ കിണറിന് അടുത്തേക്ക് പോയതായിരുന്നു ജയകൃഷ്ണൻ. ഇതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണതായി സംശയം തോന്നിയത്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹംകണ്ടെത്തുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
.jpg)




إرسال تعليق