കെവിന്‍ കൊലക്കേസില്‍ കോടതി വെറുതെ വിട്ട യുവാവ് തോട്ടില്‍ മരിച്ച നിലയിൽ

 


കൊല്ലം: കെവിന്‍ കൊലക്കേസില്‍ കോടതി വെറുതെ വിട്ട യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശി ഷിനു മോനാ(25)ണ് മരിച്ചത്. പുനലൂര്‍ കോളേജ് ജംഗ്ഷനിലെ തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തുള്ള ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.ഫ്‌ളാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവില്‍ നിന്ന് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫ്‌ളാറ്റിന് മുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.



Post a Comment

أحدث أقدم

AD01