കൊൽക്കത്ത ഐപാക്ക് റെയ്ഡ്: മമത സർക്കാരിന് കനത്ത തിരിച്ചടി; ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള എഫ്ഐആറുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു


കൊൽക്കത്തയിലെ ഐപാക്ക് (I-PAC) ഓഫീസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ മമത ബാനർജി സർക്കാർ രജിസ്റ്റർ ചെയ്തിരുന്ന നാല് എഫ്ഐആറുകൾ സുപ്രീം കോടതി നേരിട്ട് സ്റ്റേ ചെയ്തു. ഈ കേസുകളിൽ തുടർനടപടികൾ പാടില്ലെന്ന് ബംഗാൾ സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് ഇഡി നൽകിയ ഹർജിയിൽ ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇഡിയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് കോടതി നിരീക്ഷിച്ചു. പരിശോധനാ ഘട്ടത്തിലുണ്ടായ സിസിടിവി ദൃശ്യങ്ങൾ കൃത്യമായി സൂക്ഷിക്കണമെന്ന് കോടതി ഇഡിക്ക് നിർദ്ദേശം നൽകി. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ സുപ്രധാന വിവരങ്ങൾ ഇഡി ചോർത്തുന്നു എന്നാരോപിച്ചാണ് മമത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരുന്നത്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പരിശോധന തടസ്സപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൃത്യമായ മറുപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ മമത സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇഡി ഉദ്യോഗസ്ഥർക്കെതിരായ കേസുമായി ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01