വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്റെ മകൾ ആയിഷ ഹിഫയാണ് (11) മരിച്ചത്. വട്ടേനാട് ജിവിഎച്ച്എസ് എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിന്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയാണ് കുട്ടി മരിക്കാനിടയായതെന്ന് വീട്ടുകാർ മൊഴി നൽകി. കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്താണ് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന മുത്തശ്ശിമാർ കുട്ടിയെ കുറച്ചു നേരമായി കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കയറിൽ കുരുങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തൃത്താല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു
ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിന്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ കുരുങ്ങി കൂറ്റനാട് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
WE ONE KERALA
0
.jpg)


إرسال تعليق