കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ

 


കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിൽനിന്ന് എംഡിഎംഎ കണ്ടെടുത്തു. കോട്ടയംപൊയിൽ സ്വദേശി അഷ്കർ സി.എച്ച് (32) ആണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 12.64 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തു. കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസ് പെട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഷ്കർ, പോലീസിനെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അഷ്കറിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ബാംഗ്ലൂരിൽനിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പറയുകയും ചെയ്തു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ എസ്.ഐ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ മിതോഷ്, ജിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



Post a Comment

أحدث أقدم

AD01