ഇരിക്കൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ഇരിക്കൂർ യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് ഓഫീസിൽ സംസ്ഥാന കമ്മറ്റി മെമ്പർ കെ.ടി. കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് യു.കെ. മായിൻ മാസ്റ്റർ അധ്യക്ഷനായി. കെ.വി. ഗോവിന്ദൻ അനുശോചനറിപ്പോർട്ടും ദിവാകരൻ പള്ളിയത്ത് പ്രവർത്തന റിപ്പോർട്ടും കെ. പ്രഭാകരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. രാമകൃഷ്ണൻ, സെക്രട്ടറി എം.ബാലൻ, പി.പി.രാഘവൻ മാസ്റ്റർ, എ.കെ. പങ്കജാകൻ, ദേവരാജൻ , ബാലകൃഷ്ണൻ,മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ, സാവിത്രി ടീച്ചർ, എം. മോഹനൻ, എ.കെ. ലക്ഷ്മണൻ സഫിയ, ബാലൻ , എ.പി. ഗോപിഎന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ പെൻഷൻകാർക്ക് കുടിശ്ശികയായി കിടക്കുന്ന ക്ഷാമാശ്വാസ ആനുകൂല്യം ഉടൻ അനുവദിക്കുക, മെഡിസ്പ്പിലെ അപാകതകൾ പരിഹരിച്ചു കൊണ്ട് നടപ്പിലാക്കുക പി.എഫ്.ആർ. ടി . എ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ കെ.കെ. ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു.കെ. മായിൻ മാസ്റ്റർ ( പ്രസിഡൻ്റ്), കെ.വി. ഗോവിന്ദൻ നമ്പ്യാർ, ഇ.കെ. ഗീതള ടീച്ചർ (വൈ. പ്രസി), എം. മോഹനൽ (സെക്രട്ടറി), സി.സി.രാമചന്ദ്രൻ, എ.കെ. പങ്കജാക്ഷൻ, ടി.കെ. പ്രേമവല്ലി (ജോ. സെക്ര),കെ. പ്രഭാകരൻ (ട്രഷറർ)
.jpg)




Post a Comment