ഇരിക്കൂർ: കുട്ടൂക്കാരൻ ഗ്രൂപ്പ് - എസ്.സി.എം.എസ് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന സുരക്ഷിത് മാർഗ് പ്രൊജക്ടിൻ്റെ ഭാഗമായി ചേടിച്ചേരി ദേശമിത്രം യു.പി സ്കൂളിൽ റോഡ് സുരക്ഷ ക്ലബ്ബ് ഇരിക്കൂർ സബ് -ഇൻസ്പെക്ടർ സദാനന്ദൻ ചേപ്പറമ്പ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി നടത്തിയ ബോധവത്കരണ ക്ലാസിൽ റോഡിൽ പാലിക്കേണ്ട നിയമങ്ങളും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ട ശീലങ്ങളും വിശദീകരിച്ചു. നമ്മുടെ നിരത്തുകൾ ഇനിയും സുരക്ഷിതമാക്കേണ്ടതുണ്ടെന്നും സുരക്ഷിതമായ റോഡ് യാത്ര നമ്മുടെ ഒരോരുത്തരുടെയും ഉത്തരവാദിത്തമായി മാറണമെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡൻ്റ് സുനോജ് പ്രപഞ്ചം അധ്യക്ഷതയും പ്രധാന അധ്യാപിക ഒ.സി.ബേബിലത ടീച്ചർ സ്വാഗതവും പറഞ്ഞു .മദർ പി.ടി.എ പ്രസിഡൻ്റ് അർസീന കെ.പി, സീനിയർ അസിസ്റ്റൻറ് സി.എം.ഉഷ ടീച്ചർ, എസ്.ആർ.ജി.കൺവീനർ പി. പ്രിയ ടീച്ചർ, സ്കൂൾ ലീഡർ ശ്രാവൺ കൃഷ്ണ എന്നിവർ ആശംസയും സുരക്ഷിത് മാർഗ്- റോഡ് സുരക്ഷ ക്ലബ്ബ് കൺവീനർ കെ.വി.മേജർ മാസ്റ്റർ നന്ദിയും പറഞ്ഞു.
.jpg)



إرسال تعليق