കെ എസ് എസ് പി എ സംസ്ഥാന സമ്മേളനം സമാപിച്ചു


കണ്ണൂർ: സമസ്ത മേഖലയിലും ഉള്ളവർ വെറുക്കപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി ട്രഷറർ വി എ നാരായണൻ പറഞ്ഞു. കണ്ണൂർ താണ ധനലക്ഷ്മി കെൺവെൻഷൻ സെൻ്ററിൽ മൂന്നു ദിവസമായി നടന്ന കെ എസ് എസ് പി.എ സംസ്ഥാന സമ്മേളന സമാപന കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നമ്മുടെ രാജ്യവും സംസ്ഥാനവും രണ്ട് ദുഷ്ട ശക്തികളാണ് ഭരിക്കുന്നത്. രാജ്യം ഭരിക്കുന്ന മോദി സർക്കാർ മതങ്ങളെ ഭിന്നിപ്പിക്കുകയും എസ് ഐ ആറിൻ്റെ പേര് പറഞ്ഞ് അർഹത പെട്ട വോട്ടർ മാരെ ഒഴിവാക്കി ജനാധിത്യ പ്രക്രിയ തന്നെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കേരളം ഭരിക്കുന്ന പിണറായി സർക്കാർ മതവിഭാഗീയതയും ഒപ്പം ജാതീയതയും പറഞ്ഞ് മതമൈത്രസമൂഹത്തെ തമ്മിലടിപ്പിക്കാൻ ബോധ പൂർവം ശ്രമിക്കുകയാണ്. ഇതിനെതിരെയെല്ലാം മാനവ സ്നേഹം ഊട്ടി ഉറപ്പിക്കാൻ പെൻഷൻ സമൂഹത്തിൻ്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എസ് എസ് പി എ സംസ്ഥാന ട്രഷറർ പി. ഗോപാല കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ, എം.കെ. മോഹനൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. ബാലൻ, സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ കൊയ്യോടൻ എന്നിവർ സംസാരിച്ചു. പുതിയ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പ്രമേയ ങ്ങൾക്ക് അംഗീകാരം നൽകി. ഫെബ്രുവരി മൂന്നിന് ഏറാണാകുളത്ത് നടക്കുന്ന പുതിയ കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വിവിധ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുകയും ചെയ്യും.

Post a Comment

أحدث أقدم

AD01