‘സംസ്ഥാനത്ത് അഴിമതിയുടെ പഴയ വേരുകൾ ഇല്ലാതാക്കി രജിസ്ട്രേഷൻ വകുപ്പ് പുതിയ മാതൃക തീർക്കുന്നു’: മുഖ്യമന്ത്രി


സംസ്ഥാനത്ത് രജിസ്ട്രേഷൻ വകുപ്പ് പുതിയ മാതൃക തീർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയുടെ പഴയ വേരുകൾ ഇല്ലാതാക്കിയെന്ന് കേരള സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിൻ്റെ ദിനാചരണവും മികച്ച ഓഫീസുകള്‍ക്കുമുള്ള പുരസ്കാര വിതരണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുളള അഴിമതിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ല. അഴിമതി തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്ന ചില ശക്തികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥ തലത്തിൽ ചുമതലയുള്ള ചിലർ അത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവരിൽ പലരും വിജിലൻസിൻ്റെ പിടിയിലാകുന്നുണ്ട്. അഴിമതി നടത്താനുള്ള അവസരം നഷ്‌ടപ്പെട്ടവർ ആ അവസരം തിരികെ കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ വകുപ്പിന്റെ ചരിത്രം പരിശോധിച്ചാൽ ഏഷ്യയിലെ ഏറ്റവും വലിയ കറുവപ്പട്ട തോട്ടമായ ബ്രൗൺസ് പ്ലാന്റേഷൻ സ്ഥിതി ചെയ്തിരുന്ന അഞ്ചരക്കണ്ടിയിലാണ് തുടക്കമെന്ന് കാണാനാകും. അവിടെയെത്തിയ മർഡോക് ബ്രൗൺ പ്രഭു ഭൂമിയുടെ അതിർത്തി നിർണ്ണയിക്കാനും രേഖകൾ തയ്യാറാക്കാനുമായി തന്റെ ബംഗ്ലാവിൽ തന്നെ ഒരു ഓഫീസ് ആരംഭിച്ചു. രേഖകളിൽ തിരിമറികൾ നടക്കുന്നത് ഒഴിവാക്കാൻ അദ്ദേഹം അസൽ രേഖയുടെ ഒരു പകർപ്പ് ഓഫീസിൽ സൂക്ഷിക്കാൻ തുടങ്ങി.

1865 ഫെബ്രുവരി ഒന്നിന് ആദ്യത്തെ സർക്കാർ അംഗീകൃത സബ് രജിസ്ട്രാർ ഓഫീസ് മർഡോക് ബ്രൗൺ പ്രഭുവിന്റെ ബംഗ്ലാവിൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.. പിന്നീട് തിരക്ക് വർദ്ധിച്ചതിനെത്തുടർന്ന് അദ്ദേഹം ആ സ്ഥലം സർക്കാരിന് നൽകുകയും 1876-ൽ അവിടെ ഒരു പുതിയ കെട്ടിടം നിലവിൽ വരികയും ചെയ്തു. ഇതാണ് കേരളത്തിലെ ആദ്യത്തെ സബ് രജിസ്ട്രി ഓഫീസായ അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസെന്ന് മുഖ്യമന്ത്രി പറഞ്ഞു.



Post a Comment

أحدث أقدم

AD01