ആന്തൂര്‍ നഗരസഭയില്‍ ഫെബ്രുവരി 18,19 തീയതികളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ സംഘാടക സമിതി ഓഫീസ് സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷനായി. തദ്ദേശ ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു. തദ്ദേശ ദിനാചരണത്തോടനുബന്ധിച്ച് എക്സിബിഷന്‍, സെമിനാറുകള്‍, മെഗാ ഷോകള്‍ കലാപരിപാടികള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, വിപണന സ്റ്റാളുകള്‍ എന്നിവയും സംഘടിപ്പിക്കും. ആന്തൂര്‍ നഗരസഭാ പരിസരത്ത് നടത്തിയ പരിപാടിയില്‍ അന്തൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പാച്ചേനി വിനോദ് കുമാര്‍, കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, സിനിമ സംവിധായകന്‍ ഷെറി, ആന്തൂര്‍ നഗരസഭ സെക്രട്ടറി കെ മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തദ്ദേശ ദിനാഘോഷം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
WE ONE KERALA
0
.jpg)



إرسال تعليق