ശബരിമല സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജയൻ കെ കെ ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. സന്നിധാനത്തെ വടക്കേ നടയിൽ ഡ്യൂട്ടിയിലായിരുന്നു ജയൻ. നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ സന്നിധാനത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് പമ്പയിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ ഒരുമണിയോടെയാണ് മരണം സംഭവിച്ചത്. കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ്. അൽപസമയത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.
ശബരിമല സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു, വിയോഗം ഡ്യൂട്ടിക്കിടെ
WE ONE KERALA
0
.jpg)


إرسال تعليق