ശ്രീകണ്ഠപുരം : അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം വെള്ളി ശനി ദിവസങ്ങളില്‍ ശ്രീകണ്ഠപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീകണ്ഠപുരം കമ്മ്യൂണിറ്റി ഹാള്‍ (പി വി കമലാക്ഷി ടീച്ചര്‍ നഗര്‍)ആണ് സമ്മേളനം നടക്കുക. ആദ്യമായിട്ടാണ് ജില്ലാസമ്മേളനം ശ്രീകണ്ഠപുരത്തുവെച്ച് നടത്തപ്പെടുന്നത്. പ്രതിനിധി സമ്മേളനത്തില്‍ 300 പ്രതിനിധികളും ജില്ലാകമ്മിറ്റി, സംസ്ഥാനകമ്മിറ്റി, കേന്ദ്രകമ്മിറ്റി അംഗങ്ങളും കൂടി 400 പേര്‍ രണ്ട് ദിവസ സമ്മേളനത്തില്‍ പങ്കെടുക്കും. മലപ്പട്ടം, ചൂളിയാട് ശ്രീകണ്ഠപുരം, കാവുമ്പായി, നിടിയേങ്ങ, ചെങ്ങളായി പ്രദേശങ്ങളിലെ 200 വീടുകളിലായാണ് സമ്മേളന പ്രതിനിധികള്‍ക്കുള്ള താമസസൗകര്യം ഒരുക്കിയത്. പ്രതിനിധി സമ്മേളനം ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സംഘടനയുടെ കേന്ദ്ര-സംസ്ഥാന നേതാക്കന്‍മാരായ കെ കെ ശൈലജ എംഎല്‍എ, എന്‍ സുകന്യ, കെ പി സുമതി, കെ കെ ലതിക, രുഗ്മിണി സുബ്രഹ്മണ്യം തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി 10ാം തീയ്യതി വൈകുന്നേരം ശ്രീകണ്ഠപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് വനിതകളെ അണിനിരത്തിയ പ്രകടനവും നടക്കും. ശ്രീകണ്ഠപുരം ടൗണ്‍ സ്‌ക്വയറില്‍ (കാനത്തില്‍ ജമീല നഗറില്‍) പൊതുസമ്മേളനം അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജയ്ക് സി തോമസ് പങ്കെടുക്കും. സമ്മേളന പ്രതിനിധികളുടെ രണ്ട് ദിവസത്തെ ഭക്ഷണത്തിനാവശ്യമായ കാര്‍ഷിക ഉല്പന്നങ്ങള്‍ യൂണിറ്റുകളില്‍ നിന്നും ശേഖരിച്ചു. ഇന്ന്(ബുധന്‍) ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കേന്ദ്രീകരിച്ച് ശ്രീകണ്ഠപുരം ബസ്സ്റ്റാന്റിലേക്ക് നൂറ് കണക്കിന് വനിതകളെ പങ്കെടുപ്പിച്ച് ആകര്‍ഷകമായ വിളംബര ജാഥ നടക്കും. മഹിള അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം വി സരള ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് കാവുമ്പായി സമരനായിക ചെറിയമ്മയുടെ സ്മാരകത്തില്‍ നിന്നും പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക എന്‍ സുകന്യ ഉദ്ഘാടനം ചെയ്ത് ടി കെ സുലേഖയുടെ നേതൃത്വത്തില്‍ അത്‌ലറ്റുകളുടെ അകമ്പടിയോടെ സമ്മേളന നഗരിയില്‍ എത്തിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, പ്രസിഡന്റ് കെപിവി പ്രീത, സംഘാടകസമിതി ചെയര്‍മാന്‍ എം സി രാഘവന്‍, കണ്‍വീനര്‍ കെ കെ ശൈലജ, ടി കെ സുലേഖ, കെ കെ രത്‌നകുമാരി, പി വി ശോഭന, കെ വി ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
.jpg)


إرسال تعليق