ഈ ഭക്ഷണങ്ങൾ ഒരുകാരണവശാലും സ്റ്റീല്‍ പാത്രത്തിൽ സൂക്ഷിക്കരുത്; കിട്ടുക മുട്ടൻ പണി


വീടിന്റെ അടുക്കളയിൽ പല തരത്തിലുള്ള പാത്രങ്ങൾ ഉണ്ടാകും. പലതും അമ്മ അലമാരയിൽ വെച്ച് പൂട്ടിയിരിക്കുന്നതാണ് കാണുന്നത്. വല്ലപ്പോഴും വിരുന്നുകാർ വരുമ്പോൾ മാത്രം പുറംലോകം കാണാൻ വിധിക്കപ്പെട്ട പാത്രങ്ങൾ. സ്റ്റീല്‍, അലുമിനിയം, മണ്‍പാത്രങ്ങള്‍, ചില്ലുപാത്രങ്ങൾ അങ്ങനെ നീളും ആ ലിസ്റ്റ്. എന്നാൽ നമ്മൾ ദൈനംദിന ജീവിതത്തിൽ കൂടുതലും ഉപയോ​ഗിക്കുന്നത് സ്റ്റീല്‍ പാത്രങ്ങൾ ആയിരിക്കും. എന്നാൽ ഇവയുടെ ഉപയോ​ഗം ആരോഗ്യത്തിന് അത്ര നല്ലതാവണം എന്നില്ല.

ചില ഭക്ഷണങ്ങള്‍ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങളിലേക്കാണ് ഇത് എത്തിക്കുന്നത്. ചില ഭക്ഷണങ്ങളിലെ വസ്തുക്കള്‍ സ്റ്റീലുമായി രാസപ്രവര്‍ത്തനം നടത്തുന്നതിന്റെ ഫലമായാണ് പലപ്പോഴും അത് ഭക്ഷ്യവിഷബാധക്ക് വരെ കാരണമാകുന്നു. അത്തരത്തിൽ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കാൻ പാടില്ലാത്ത ചില ഭക്ഷണവസ്തുക്കൾ പറഞ്ഞുതരാം.

പഴങ്ങള്‍ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. മാത്രമല്ല, വേഗത്തില്‍ പഴങ്ങള്‍ കേടാകുന്നതിനും സ്വാഭാവിക ഗന്ധം നഷ്ടപ്പെടുകയും ചെയ്യുന്നു. സ്റ്റീല്‍ പാത്രത്തിലെ ഈര്‍പ്പം പഴങ്ങള്‍ പെട്ടെന്ന് അഴുകിപ്പോവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് പഴങ്ങൾ എപ്പോഴും ഗ്ലാസ്സ് പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

അച്ചാറുകള്‍ സൂക്ഷിക്കുമ്പോള്‍ അത് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഉപ്പും മസാലകളും ചേര്‍ത്ത് ദീര്‍ഘകാലം സൂക്ഷിക്കുന്ന അച്ചാറുകള്‍ ഒരിക്കലും സ്റ്റീല്‍ പാത്രത്തില്‍ വെക്കരുത്. ഇവ സ്റ്റീലുമായി പ്രതിപ്രവര്‍ത്തിച്ച് പാത്രങ്ങള്‍ തുരുമ്പെടുക്കുകയും പലപ്പോഴും അച്ചാറിന്റെ രുചി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ഇത് ആരോ​ഗ്യത്തേയും ബാധിച്ചേക്കാം.

തൈര് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്. തൈരിലുള്ള ലാക്റ്റിക് ആസിഡ് പലപ്പോഴും സ്റ്റീലുമായി പ്രതിപ്രവര്‍ത്തിച്ച് തൈരിന്റെ രുചി ഇല്ലാതാക്കും. തൈര് വേഗത്തില്‍ പുളിപ്പിക്കുന്നതിന് കാരണമാകുന്നു.

നാരങ്ങ, തക്കാളി പോലുള്ള സിട്രിക് ആസിഡ് അടങ്ങിയവ ഒരു കാരണവശാലും സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്. ഇത് സ്റ്റീലുമായി പ്രതിപ്രവര്‍ത്തിച്ച് പലപ്പോഴും വിഷകരമായ വസ്തുക്കള്‍ ഉണ്ടാക്കുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍, നെഞ്ചെരിച്ചില് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഗ്രീന്‍ ടീ പോലുള്ളവ ഇത്തരത്തില്‍ സ്റ്റീല്‍പാത്രത്തില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. അത് കൂടാതെ മഞ്ഞള്‍പ്പാല്‍ പോലുള്ളവയും ഒരു കാരണവശാലും സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്.



Post a Comment

أحدث أقدم

AD01