ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടത്തി


ശ്രീകണ്ഠപുരം: എസ് ഇ എസ് കോളേജിൽ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് പ്രാഥമിക റൗണ്ട് മത്സരം നടത്തി. മത്സരത്തിൽ നിപുണ്‍ എൻ ( ബികോം മൂന്നാം വർഷം), ബി എ എക്കണോമിക്സ് വിദ്യാർത്ഥികളായ യദുകൃഷ്ണ ആർ കെ, പൊന്നമ്പിളി നാരായണൻ, റജില വി കെ എന്നിവരെ ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി 27 വിദ്യാർഥികൾ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ എൻ എം ശ്രീകുമാർ, മെഗാ ക്വിസ് നോഡൽ ഓഫീസർ പി എഫ് പ്രവീൺ, ഇംഗ്ലീഷ് വിഭാഗം മേധാവി ഷൈന ജനാർദ്ദനൻ, ജസ്റ്റിൻ മാത്യു എന്നിവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01