കണ്ണൂർ ആറളത്ത് സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ആദിവാസികൾ പുഴയോരത്ത് കുടിൽ കെട്ടി താമസിക്കുന്നു എന്ന വ്യാജവാർത്ത പൊളിഞ്ഞു. വേനൽക്കാലത്ത് ജീവിത ശൈലിയുടെ ഭാഗമായും വെള്ളത്തിൻ്റെ ലഭ്യത നോക്കിയും പുഴയോരത്തേക്ക് താമസം മാറുന്നതാണെന്ന് ആദിവാസികൾ തന്നെ വ്യക്തമായി. പട്ടയം കിട്ടിയ ഭൂമിയും സർക്കാർ നൽകിയ വീടുമുള്ളവരെയാണ് വ്യാജവാർത്തയിൽ ഭൂരഹിതരായി ചിത്രീകരിച്ചത്.കണ്ണൂർ ആറളം പുനരധിവാസ മേഖലയിൽ പണിയ വിഭാഗത്തിൽപ്പെട്ട 28 കുടുംബങ്ങളാണ് കക്കുവ പുഴയോരത്ത് താമസിക്കുന്നത്. എല്ലാ വർഷവും മഴ മാറി വേനൽക്കാലമാകുന്നതോടെ ഇവർ പുഴയോരത്ത് തമ്പടിക്കും. ഫാമിൽ ഭൂമിയും വീടുമുള്ള പത്ത് കുടുംബം, ബ്ലോക്ക് 13ൽ ഭൂമിയുള്ള 3 കുടുംബം, ചതിരൂർ 110 ഉന്നതിയിൽ ഭൂമിയുള്ള 15 കുടുംബം എന്നിവരാണ് പുഴയോരത്ത് താമസിക്കുന്നത്.ജീവിത ശൈലിയുടെ ഭാഗമായി മീൻപിടിക്കുന്നതിനും തണുപ്പ് തേടിയുമാണ് വേനൽക്കാലത്ത് ഇവർ പുഴയോരത്ത് കുടിൽ കെട്ടി താമസിക്കുന്നത്. ബാവലിപ്പുഴയുടെ തീരത്തും സമാനമായി കൂടിൽകെട്ടി താമസിക്കുന്നവരുണ്ട്. ഇവർക്ക് റേഷൻ, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും കൂടുതൽ വികസനക്ഷേമപ്രവർത്തനങ്ങൾ നടന്ന പ്രദേശമാണ് ആറളം. സർക്കാറിൻ്റെ ആദിവാസി ക്ഷേമ പ്രവർത്തനങ്ങളെ മൂടിവയ്ക്കാനും തെറ്റിദ്ധാരണ പരത്താനുമായിയിരുന്നു തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വ്യാജ വാർത്ത.
.jpg)



إرسال تعليق