പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൂട്ടരാജിയിലേക്ക്


പയ്യാവൂർ: കഴിഞ്ഞ അഞ്ചുവർഷമായി പ്രതിപക്ഷത്തായിരുന്ന പാർട്ടിക്ക് ശക്തമായ നേതൃത്വം നൽകി അധികാരത്തിൽ എത്തിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ നോക്കുകുത്തി ആക്കി കൊണ്ട് പഞ്ചായത്ത് ഭരണം നടത്തുന്ന ഭരണസമിതിയിലെ ഏതാനും പേരുടെ ഏകാധിപത്യ പ്രവണത ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേതൃത്വത്തിന് പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നയത്തിൽ പ്രതിഷേധിച്ചുകൊണ്ട് പയ്യാവൂർ മണ്ഡലം കോൺഗ്രസിലെ മുഴുവൻ ഭാരവാഹികളും രാജിവെക്കുവാൻ തീരുമാനിച്ചു കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റിയും മണ്ഡലം സ്റ്റീയറിംഗ് കമ്മിറ്റിയും പഞ്ചായത്ത് മെമ്പർമാരിൽ പലരും അറിയാതെയും നടത്തിയ ആസൂത്രണ ബോർഡ് ഉപാധ്യക്ഷ സ്ഥാന തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് തർക്കം ഉണ്ടായിരിക്കുന്നത് പയ്യാവൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിന്നും തോറ്റ മെമ്പറാണ് പഞ്ചായത്തിലെ ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഏതാനും ചില മെമ്പർമാരും പഞ്ചായത്ത് പ്രസിഡണ്ടും ചേർന്ന് നടത്തിയ നാടകം മാത്രമാണ് ഈ ഉപാധ്യക്ഷ സ്ഥാനം ഈ ആസൂത്രണ ബോർഡ് പിരിച്ചു വിടാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ യാതൊരുവിധ പരിപാടികളും നടത്തുന്നതല്ല എന്ന് മണ്ഡലം പ്രസിഡന്റ് ഇ കെ കുര്യൻ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പാർട്ടിയിലെ സ്ഥാനമാനങ്ങൾ ഉപേക്ഷിക്കാൻ പയ്യാവൂരിലെ കോൺഗ്രസ് പ്രവർത്തകർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് എന്ന് മണ്ഡലം സെക്രട്ടറി ജേക്കബ് പനന്താനം.



Post a Comment

أحدث أقدم

AD01